NRI
റോം: മലയാളികളുടെയും കേരളീയരുടെയും അന്താരാഷ്ട്ര സാഹോദര്യത്തിനായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന് ഇറ്റലിയില്‍ പുതിയ പ്രൊവിന്‍സ് രൂപികരിച്ചു. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ആണ് റോമിലെ പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം സംഘടന താത്കാലികമായി തുടങ്ങിയെങ്കിലും ഈ വര്‍ഷം മുതല്‍ ലോകത്തിലെ മറ്റു വേള്‍ഡ് മലയാളി കൗണ്‍സിലുകളുമായി സഹകരിച്ചു ഇറ്റലിയിലെ മറ്റു സംസ്ഥാനങ്ങളിലും കൂടുതല്‍ ചാപ്റ്ററുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
സംഘടനയുടെ മറ്റു ഗ്ലോബൽ നേതാക്കളായ ബേബി മാത്യു സോമതീരം, മൂസ കോയ, ജോണി കുരുവിള, ഡോ. നടയ്ക്കൽ ശശി, ചാൾസ് പോൾ, സി.യു. മത്തായി, തോമസ് ചെല്ലത്ത് തുടങ്ങിയവർ റോമിലെ പുതിയ ഭാരവാഹികളെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബൽ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.
ജെജി മാത്യു (ചെയര്മാന്), ജോബി ആണ്ടുകുന്നേല്‍ (പ്രസിഡന്റ്), ഷിജി ജോസഫ് (ജനറല്‍ സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ് (ട്രഷറര്‍) എന്നിവര്‍ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വൈസ് ചെയര്‍മാനായി ജോമോന് പത്തില്‍ചിറ, വൈസ് പ്രസിഡന്റായി ലിബിന് ചുങ്കത്ത്, ജോയിന്റ് സെക്രട്ടറിയായി മോബിന് വര്‍ഗീസും നിയമിതനായി.
രാജീവ് വേങ്ങാട്ട്, ബെന്നി ജോസഫ്, സനില്‍ മണവാളന്, ജിനോ സി. ജോസഫ്, ബിനു പനച്ചവിള, ഡീവിന് ഡേവി എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ചുമതലയേറ്റു.
വനിതകള്‍ക്ക് വേണ്ടിയുള്ള മറ്റൊരു കൗണ്‍സിലും രൂപീകരിച്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഫെബ്രുവരിയില്‍ ആദ്യ സമ്മേളനം റോമില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
NRI
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടി "സ്നേഹപൂർവം 2026' വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. സംഘടനാ നേതാക്കളും ജനപ്രതിനിധികളും സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിനെ സമ്പന്നമാക്കി.
ഹൂസ്റ്റൺ പ്രവിശ്യ പ്രസിഡന്റ് തോമസ് സ്റ്റീഫന്റെ സ്വാഗതപ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഹൂസ്റ്റൺ പ്രവിശ്യ ചെയർമാൻ അഡ്വ. ലാൽ അബ്രഹാം അധ്യക്ഷപ്രസംഗം നടത്തി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ ആമുഖപ്രസംഗം നടത്തി.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എല്ലാ വിഐപി അതിഥികളും പങ്കെടുത്ത കേക്ക് മുറിക്കൽ ചടങ്ങും നടന്നു.
NRI
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയർലൻഡിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബെല്‍ഫാസ്റ്റ് പ്രൊവിന്‍സിന്റെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ബെല്‍ഫാസ്റ്റ് സെന്റ് കോൾമിസെൽസ് ഹാളിൽ നടക്കും.
ചെയർമാൻ അനിൽ കൊടോപ്പറമ്പിൽ അധ്യക്ഷത വഹിക്കും. പ്രസിഡന്റ് പ്രദീപ് ജോസഫ് സ്വാഗതം ആശംസിക്കും. യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാറ്റിൽ മുഖ്യ പ്രഭാഷണം നടത്തും.
സെക്രട്ടറി ബാബു തോമസ്, ട്രഷറർ ഷൈബു ജോസഫ്, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ജിമ്മി മൊയ്ലൻ, ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ബിജു വൈക്കം, അയർലൻഡ് പ്രൊവിൻസ് സെക്രട്ടറി റോയ് പേരയിൽ, ട്രഷറർ മാത്യൂസ് കുര്യാക്കോസ്, എക്സിക്യൂട്ടീവ് അംഗം സെബാസ്റ്റ്യൻ കുന്നുംപുറം എന്നിവർ ആശംസകൾ അർപ്പിക്കും.
NRI
ലണ്ടൻ: വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനവും അതിനോടനുബന്ധിച്ചു കലാസന്ധ്യയും ഈ മാസം 21ന് വൈകുന്നേരം സെന്റ് കോൾമ്സില്ലെസ് ഹാൾ, ബാലിഹാക്കമോർ, ബെൽഫാസ്റ്റിൽ വച്ച് നടക്കും.
ആഗോള നേതൃത്ത്വത്തിന്റെ പിന്തുണയും ഉത്തര അയർലൻഡിലെ മലയാളികളുടെ സഹകരണവും കൈവരിക്കുമ്പോൾ, സംസ്കാരം, കാരുണ്യപ്രവർത്തനം, യുവശക്തീകരണം, ആഗോള നെറ്റ്വർക്കിംഗ് എന്നിവയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള പ്രവർത്തനത്തിലാണ് സംഘാടകർ.
ഈ ചരിത്ര മുഹൂർത്തത്തിലേക്കു ഡബ്ല്യുഎംസി പ്രവർത്തകർ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
കൊച്ചി: വെള്ളത്താൽ ചുറ്റപ്പെട്ട വളന്തകാട് ദീപിലെ വീട്ടിൽ പ്രായമായ അമ്മയ്ക്കും സ്കൂൾ വിദ്യാർഥിയായ മകനുമൊപ്പം കഴിയുന്ന സ്മിതയ്ക്ക് കെെത്താങ്ങായി വേൾഡ് മലയാളി കൗൺസിൽ. സ്വന്തം വള്ളം എന്ന സ്മിതയുടെ സ്വപ്നമാണ് ഡബ്ല്യുഎംസി തിരുകൊച്ചി പ്രൊവിൻസ് യാഥാർഥ്യമാക്കിയത്.
വളന്തകാട്ടിലെ സ്മിതയുടെ വീട്ടിൽ നടന്ന ചടങ്ങിൽ തിരുകൊച്ചി പ്രൊവിൻസ് പ്രസിഡന്റ് ജോൺസൺ സി. അബ്രഹാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെയർമാൻ ജോസഫ് മാത്യു സ്വാഗതം പറഞ്ഞു. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യുവും ചേർന്ന് വള്ളം സ്മിതയ്ക്ക് കൈമാറി.